തിരുവനന്തപുരം: കേരള ഗ്രാമീൺ ബാങ്കിലേക്കുള്ള നിയമന നടപടികളുടെ ഭാഗമായി അഭിമുഖ പരീക്ഷയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ബാങ്കിലെ അംഗീകൃത സംഘടനകളായ കെ.ജി.ബി.എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും ആഭിമുഖ്യത്തിൽ 13ന് മോക്ക് ഇന്റർവ്യൂ നടത്തും. ബാങ്കിംഗ് മേഖലയിൽ ദീർഘകാലത്തെ പ്രവൃത്തി പരിചയമുള്ള ഉയർന്ന തസ്തികയിൽ നിന്ന് വിരമിച്ചവരെയും ഐ.ബി.പി.എസ് ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരെയും ഉൾപ്പെടുത്തിയാണ് ഇന്റർവ്യൂ സംഘടിപ്പിക്കുന്നത്.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8129196265,9947756498 എന്നീ നമ്പറിൽ രജിസ്റ്റർ ചെയ്യണം.