കിളിമാനൂർ:പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് സമാധാനപരം. കിളിമാനൂർ ഗവ.ടൗൺ യു.പി.എസിൽ ക്രമീകരിച്ച രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.ആകെ 1403 വോട്ടർമാരാണ് ഇരുബൂത്തുകളിലുമായുള്ളത്.അതിൽ 1072 പേർ വോട്ടുചെയ്തു. 76.40 ആണ് വോട്ടിംഗ് ശതമാനം.വോട്ടിംഗുമായി ബന്ധപ്പെട്ട് യാതൊരു അനിഷ്ട സംഭവങ്ങളുമുണ്ടായില്ല.വോട്ടെടുപ്പ് ശാന്തമായിരുന്നു.വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.ഇന്ന് രാവിലെ 10ന് കിളിമാനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ.10.30ഓടെ ഫലമറിയാം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം.എസ്.ഷംനാബീഗവും യു.ഡി.എഫ് സ്ഥാനാർത്ഥിയായി എം.ജെ.ഷൈജ, ബി.ജെ.പി സ്ഥാനാർത്ഥിയായി എം.എസ്.ലത എന്നിവരാണ് മത്സരിച്ചത്.