പോത്തൻകോട്: കണിയാപുരം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേളനം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ഗവ.എച്ച്.എസ്.എസ് തോന്നയ്ക്കലും, എയ്ഡഡ് വിഭാഗത്തിൽ എൽ.വി.എച്ച്.എസ് പോത്തൻകോടും ഓവറോൾ ചാമ്പ്യന്മാരായി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണവും എം.എൽ.എ നിർവഹിച്ചു. 90 സ്കൂളുകളിൽ നിന്നായി 4516 വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു. കന്യാകുളങ്ങര ഗവ.ഗേൾസ് എച്ച്.എസ്.എസിൽ നടന്ന സമാപന സമ്മേളനത്തിൽ നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു.