തിരുവനന്തപുരം: ലഹരിവിമുക്ത ബാല്യം എന്ന വിഷയത്തിൽ ത്രിദിന അന്താരാഷ്ട്ര സമ്മേളനം 16 മുതൽ ഹോട്ടൽ ഒ ബൈ താമരയിൽ നടക്കും. യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (യു.എൻ.ഒ.ഡി.സി), വേൾഡ് ഫെഡറേഷൻ എഗൻസ്റ്റ് ഡ്രഗ്സ് (ഡബ്ല്യു.എഫ്.എ.ഡി) എന്നിവയുടെ പങ്കാളിത്തത്തോടെ ഫോർത്ത് വേവ് ഫൗണ്ടേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ലഹരിമുക്തമായ ലോകം കെട്ടിപ്പടുക്കുന്നതിനുള്ള ഫോർത്ത് വേവ് ഫൗണ്ടേഷന്റെ 'പ്രോജക്ട് വേണ്ട'യുടെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം 'ചിൽഡ്രൻ മാറ്റർറൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈൽഡ്ഹുഡ്' എന്നതാണ്. ആഗോള വിദഗ്ദ്ധർ പങ്കെടുക്കുന്ന സമ്മേളനം ലഹരിവിപത്തിനെതിരെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കർമ്മപദ്ധതിക്ക് രൂപം നൽകും.