തിരുവനന്തപുരം : ലോർഡ്സ് ഹോസ്‌‌പിറ്റലിലെ ജനറൽ ആൻഡ് ലാപ്റോസ്കോപ്പിക് സർജറി വിഭാഗത്തിൽ വരുന്ന ഞായറാഴ്ച സൗജന്യ ഹെർണിയ (കുടൽ ഇറക്കം) നിർണയ ക്യാമ്പ് ഡോ.കെ.പി.ഹരി​ദാസ്, ഡോ.രാജേഷ് കുമാർ എന്നി​വരുടെ നേതൃത്വത്തി​ൽ നടത്തും.പൊക്കി​ൾ,അടി​വയർ,മുൻപ് സർജറി​ നടത്തി​യ സ്ഥലം എന്നി​വി​ടങ്ങളിലുണ്ടാകുന്ന ഹെർണി​യകൾ കണ്ടെത്തുന്നതി​നും സർജറി​ ആവശ്യമെങ്കി​ൽ ലാപ്റോസ്കോപ്പിക് (കീ ഹോൾ) സർജറി​ വഴി​ ഏറ്റവും കുറഞ്ഞ ചെലവി​ൽ നടത്താം.മെഡി​ സെപ് ഇൻഷ്വറൻസ് സേവനവും ലഭ്യമാണ്.സൗജന്യ രജി​സ്ട്രേഷനും കൺസൾട്ടേഷനും: 8281947523.