തിരുവനന്തപുരം:തൊഴിൽ അന്വേഷകരെയും സംരംഭകരെയും സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച തൊഴിൽ സഭയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.സംസ്ഥാനത്ത് ഇതുവരെ 1,65,368 പേർക്ക് തൊഴിൽ സഭ വഴി ജോലി ലഭിച്ചതായി മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ബാലരാമപുരം വിശ്വനാഥ ഒാഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ,ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ തുടങ്ങിയവരും പങ്കെടുത്തു.