തിരുവനന്തപുരം:കാർബൺ ന്യൂട്രൽ കാട്ടാക്കട' പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 81 പൊതുമേഖല സ്ഥാപനങ്ങളുടെ ഊർജ്ജ ഓഡിറ്റ് റിപ്പോർട്ട് മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു. ഊർജ്ജ സംരക്ഷണം വീടുകളിൽ നിന്ന് തുടങ്ങണമെന്നും വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു .കാട്ടാക്കട,പള്ളിച്ചൽ, മലയിൻകീഴ് , വിളപ്പിൽ ഗ്രാമപഞ്ചായത്തുകളിലെ ഓഡിറ്റ് റിപ്പോർട്ടുകൾ മന്ത്രിയിൽ നിന്നും അതത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ഏറ്റുവാങ്ങി.ഐ.ബി സതീഷ് എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഭൂവിനിയോഗ ബോർഡ് കമ്മീഷണർ എ. നിസാമുദീൻ ,ഇ. എം. സി ഡയറക്ടർ ഡോ.ആർ.ഹരികുമാർ തുടങ്ങിയവരും പങ്കെടുത്തു.