വർക്കല: കരുനിലക്കോട് റസിഡന്റ്സ് അസോസിയേഷൻ ബാപ്പുജി സ്മാരക ഗ്രന്ഥശാല, ബാപ്പുജി ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വർക്കല ദേവി കണ്ണാശുപത്രിയുടെ സഹകരണത്തോടെ 12ന് രാവിലെ 9.30 മുതൽ ഒരുമണിവരെ ഗ്രന്ഥശാലാ ഹാളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടക്കും. വർക്കല പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്.സനോജ് ഉദ്ഘാടനം ചെയ്യും.റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ നിന്ന് ഭരതനാട്യ മത്സരങ്ങളിൽ പങ്കെടുത്ത് അവാർഡ് നേടിയ നമിത.ഡി.ജെ, നയന.ഡി.ജെ എന്നിവരെ ആദരിക്കും.നേത്രപരിശോധനാക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9ന് വൈകിട്ട് 5ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.ഫോൺ: 9497794427, 9745728986, 8590388283