
കിളിമാനൂർ:ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ കിളിമാനൂർ മണ്ഡലം കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് ബി.എസ്.റജിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.എം.ഉദയകുമാർ സ്വാഗതവും യു.എസ്.സുജിത്ത് നന്ദിയും പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം.റാഫി,ജില്ലാകൗൺസിൽ അംഗം ജി.എൽ.അജീഷ് എന്നിവർ സംസാരിച്ചു. പുതുതായി രൂപീകരിച്ച മണ്ഡലം കമ്മിറ്റി ഭാരവാഹികളായി എ.എം.റാഫി (പ്രസിഡന്റ്),യു.എസ്. സുജിത്ത് (വർക്കിംഗ് പ്രസിഡന്റ്),ടി.എം.ഉദയകുമാർ,രാജു കടമുക്ക് (വൈസ് പ്രസിഡന്റുമാർ),രാധാകൃഷ്ണൻ ചെങ്കികുന്ന് (സെക്രട്ടറി),എസ്.സബീർ,ലൈജു കാരേറ്റ് (ജോയിന്റ് സെക്രട്ടറിമാർ),ബൈജു എസ്.ജി( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.