കല്ലമ്പലം:കേരളാ സ്കൂൾ കലോത്സവത്തിന്റെ ഭാ​ഗമായുള്ള കിളിമാനൂർ ഉപജില്ലാതല മത്സരങ്ങൾക്ക് ഇന്ന് പകൽക്കുറി ​ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമാകും.രാവിലെ 9ന് ജനറൽ കൺവീനർ ബി.ഷീല പതാക ഉയർത്തും. 14, 15, 16 തീയതികളിൽ കലാപരിപാടികളും അരങ്ങേറും.കിളിമാനൂർ ഉപജില്ലാ പരിധിയിലെ 76 സ്കൂളുകളിൽ നിന്നുള്ള നാലായിരത്തോളം പ്രതിഭകൾ 9 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കും. 14ന് നടക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി കലാമേള ഉദ്ഘാടനം ചെയ്യും. വി.ജോയി എം.എൽ.എ അദ്ധ്യക്ഷനാകും. ഒ.എസ് അംബിക എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. 16ന് വൈകിട്ട് 5 ന് നടക്കുന്ന സമാപനസമ്മേളനം മൃ​ഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മജീഷ്യൻ ​ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും.പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിക്കും.