കല്ലമ്പലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കരവാരം മണ്ഡലം സമ്മേളനം തോട്ടയ്ക്കാട് മിൽക്ക് സൊസൈറ്റി ഹാളിൽ സംസ്ഥാന സമിതി അംഗം അജന്തൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിവേകാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി മണിലാൽ തോട്ടയ്ക്കാട് സ്വാഗതവും മണ്ഡലം ട്രഷറർ സജീവ് തേവലക്കാട് നന്ദിയും പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ജയപാൽ,നിയോജക മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണക്കുറുപ്പ്,ഡി.സി.സി അംഗം എം.കെ ജ്യോതി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ അഭിലാഷ് ചാങ്ങാട്, ജാബിർ.എസ്, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.മണ്ഡലം ഭാരവാഹികളായി വിവേകാനന്ദൻ (പ്രസിഡന്റ് ),മണിലാൽ തോട്ടയ്ക്കാട് (ജനറൽ സെക്രട്ടറി),സജീവ് തേവലക്കാട് (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.