1

വിഴിഞ്ഞം: തുറമുഖ വിരുദ്ധ സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. പി.പി.വാവ പറഞ്ഞു. ജനകീയ കൂട്ടായ്‌മയുടെ സത്യഗ്രഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകിയ കൂട്ടായ്‌മ വർക്കിംഗ് പ്രസിഡന്റ്‌ മുല്ലൂർ ശ്രീകുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.നീലകണ്ഠൻ മാസ്റ്റർ, സി.എ.ശിവൻ,വെങ്ങാനൂർ ഗോപകുമാർ, സഞ്ചുലൻ, സഫറുള്ള ഖാൻ, മോഹനചന്ദ്രൻ നായർ, വേണുഗോപാലൻ നായർ എന്നിവർ പങ്കെടുത്തു.