കല്ലമ്പലം: മേവർക്കൽ എൽ.പി.എസിൽ ബാല മിത്ര ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.കുട്ടികളുടെ ആരോഗ്യം,ഭക്ഷണം,ജീവിത ശൈലി രോഗ ലക്ഷണം,രോഗ പ്രതിരോധം,വ്യാപനം,പോഷക ആഹാരത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും കണ്ടെത്തലുകളും തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ചോദ്യവും ചർച്ചയും നടന്നു.കരവാരം പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എസ്.സുനിൽകുമാർ നേതൃത്വം നൽകി.എസ്.എം.സി ചെയർമാൻ എസ്.നിസാർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ് മിസ്ട്രസ് പി.ആർ.എം സ്വപ്ന, എസ്.നാരായണൻ നായർ,മറ്റ് അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.