തിരുവനന്തപുരം: ഇന്ത്യ ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് 'ഡിസ്കവർ ജപ്പാൻ' എന്ന പേരിൽ അയ്യങ്കാളി ഹാളിൽ ഇന്ന് മുതൽ 13 വരെ ഫെസ്റ്റിവലും എക്സിബിഷനും സംഘടിപ്പിക്കും.ജപ്പാൻ വിദേശകാര്യ വകുപ്പിന്റെയും ജപ്പാനിൽ സാങ്കേതിക പരിശീലനം നേടിയവരുടെ സംഘടനയായ എ.ഒ.ടി.എസ് അലംനി സൊസൈറ്റിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.ഇന്ന് രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ ജപ്പാൻ എംബസിയിലെ ഇക്കോണമി ഡെവലപ്മെന്റ് മന്ത്രി ഹോകുഗോ ക്യോക്കോ,കോൺസൽ ജനറൽ താഗാ മസായൂകി മുതലായവർ പങ്കെടുക്കും.