manja

കിളിമാനൂർ:പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജെ.ഷൈജ 45 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. വാർഡിനെ പ്രതിനിധാനം ചെയ്തിരുന്ന സി.പി.എം അം​ഗം ദീപ്തിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യു.ഡി.എഫ് (449),എൽ.ഡി.എഫ് (404),ബി.ജെ.പി (219)എന്നിങ്ങനെയാണ് വോട്ടിംഗ് നില.17 വാർഡുകളുള്ള പഞ്ചായത്തിലെ നിലവിലെ കക്ഷിനില സി.പി.എം 9,സി.പി.ഐ 3,കോൺ​ഗ്രസ് 5.