tor

ഉദിയൻകുളങ്ങര:അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 10 ലക്ഷം രൂപ മൂല്യമുള്ള മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ.ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂർ പുല്ലുത്തോട്ടം യവനിക വീട്ടിൽ ഷാനെയാണ് എക്സൈസ് പിടികൂടിയത്.ബംഗളൂരുവിൽ നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്ന കണ്ണികളിലൊരാളാണ് ഷാൻ. ഇന്നലെ ഏഴരയോടെ കൊല്ലത്തേക്ക് ബസ് മാർഗം വരുന്നതിനിടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പഴയ ചെക്ക്പോസ്റ്റിറ്റു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 75 ഗ്രാം വരുന്ന എം.ഡി.എം.എ പിടികൂടിയത്.ലഹരി മരുന്ന് കച്ചവടത്തിനായി യുവാവിനെ സാമ്പത്തികമായി സഹായിച്ച വർക്കല മരക്കടമുക്ക് സ്വദേശിയായ യുവാവിനായുള്ള തെരച്ചിൽ ആരംഭിച്ചു. ഇൻസ്പെക്ടർ മോനി രാജേഷ്,പ്രിവന്റീവ് ഓഫീസർ സുനിൽ രാജ്,സിവിൽ എക്സൈസ് ഓഫീസർമാരായ സുബാഷ് കുമാർ,വിജേഷ്,അനിഷ് കുമാർ,ലാൽ കൃഷ്ണ,അനിഷ്,അർജ്ജുൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ഇന്ദുലേഖ,ഡ്രൈവർ സൈമൺ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.