nov10c

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവം 14,15,16,17 തീയതികളിൽ ആറ്റിങ്ങൽ ഗവ: മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഏഴ് വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപെഴ്സണൽ അഡ്വ.എസ്. കുമാരി നിർവഹിച്ചു. എ.ഇ.ഒ. വിജയകുമാരൻ നമ്പൂതിരി, ജനറൽ കൺവീനർ അജിത. എസ്, ഹെഡ് മാസ്റ്റർ എസ്. അനിൽകുമാർ , പി.ടി.എ പ്രസിഡന്റ് വിജുകുമാർ, അദ്ധ്യാപക സഘംടനാ നേതാക്കളായ എൻ. സാബു, ദിനേഷ് കുമാർ.കെ, എം. ബാബു, സി.എസ്. വിനോദ്, ടി.യു. സഞ്ജീവ്, വിവിധ സബ് കമ്മറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.