
തിരുവനന്തപുരം: മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് കെ.സരേന്ദ്രന് നേരെ പൊലീസ് ടിയർഗ്യാസ്,ഗ്രനൈഡ് പ്രയോഗം നടത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് ബി.ജെ.പി സംസ്ഥാനത്ത് പ്രതിഷേധ ദിനമാചരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ അറിയിച്ചു.മണ്ഡലം ആസ്ഥാനങ്ങളിലും പ്രതിഷേധപ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിക്കും.