
പൂവാർ:കരുംകുളം പഞ്ചായത്തിലെ 12-ാം വാർഡ് (ചെക്കിട്ടവിളാകം) ഉപതിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 846 വോട്ടിൽ 466 വോട്ടുകൾ നേടി കോൺഗ്രസിലെ ഇ.എൽബറി യു.ഡി. എഫിന്റെ വാർഡ് നിലനിറുത്തി. എൽ. ഡി. എഫിലെ സി.പി.എം സ്ഥാനർത്ഥി പെൽക്കിസ് മാർട്ടിന് 363 വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പിയിലെ ഗേളിക്ക് 17 വോട്ടുകൾ മാത്രമാണ് . പെൽക്കിസിനെക്കാൾ 103 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽബറിയുടെ വിജയം. തോറ്റെങ്കിലും പഞ്ചായത്തിലെ ഇടതുമുന്നണി ഭരണത്തിന് കോട്ടമില്ല. കോൺഗ്രസിലെ തന്നെ കരുംകുളം രാജൻ രാജിവച്ച ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് .കരുംകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ തുറയിൽ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പുഷ്പം സൈമൺ, ഫ്രീഡാ സൈമൺ, പ്രഭ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.