വെള്ളറട: കുന്നത്തുകാൽ ശ്രീ ചിത്തിരതിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ ഇന്ന് രാവിലെ 10 ന് ആരംഭിക്കുന്ന ശാസ്ത്ര പ്രദർശനവും ഭക്ഷ്യമേളയും പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ ഉദ്ഘാടനം ചെയ്യും.ഡോ.ലേഖ നരേന്ദ്രൻ ഫുഡ് ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്യും.സ്കൂൾ പ്രിൻസിപ്പൽ പുഷ്പവല്ലി,മാനേജർ ടി.സതീഷ് കുമാർ തുടങ്ങിയവർ സംസാരിക്കും.രാവിലെ 10 മുതൽ 5 മണിവരെ ഒരുക്കിയിരിക്കുന്ന പ്രദർശനം സൗജന്യമാണ് .