വർക്കല: പാലച്ചിറ ജഗ്ഷനിൽ ഉന്തുവണ്ടിയിൽ ഴിയോര കച്ചവടം നടത്തിവന്നിരുന്ന സ്ത്രീകൾ പുനരധിവാസം ആവശ്യപ്പെട്ട് ചെറുന്നിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്തി. പാലച്ചിറയിലെ റവന്യു ഭൂമി കൈയ്യേറിയതുൾപ്പെടെ ഒഴിപ്പിക്കണമെന്നും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ നേരിട്ടു നടത്തിയ കെട്ടിട ചട്ടലംഘനങ്ങൾക്കെതിരെയുള്ള സമരമുഖത്ത് അണിനിരക്കുമെന്നു സമരം ഉദ്ഘാടനം ചെയ്തു പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നടയറ ജബ്ബാർ പറഞ്ഞു. പി.ഡി.പി സംസ്ഥാന കൗൺസിൽ അംഗം കലാം പൊലീസുമുക്ക് അദ്ധ്യക്ഷത വഹിച്ചു. സംസാർ ഇടവ, ജുനൈദ് വെട്ടൂർ, എ.അലാവുദീൻ, പി.അൻസാരി, എ.നസീർ കുളമുട്ടം, എ.റഫീക്ക് എന്നിവർ നേതൃത്വം നൽകി.