
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിന് ജനം നൽകിയ താക്കീതാണ് തദ്ദേശസ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. പല വാർഡുകളിലും ബി.ജെ.പി, ഇടത് രഹസ്യ സഖ്യം യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും പൊരുതി നേടിയ വിജയമാണിത്. സി.പി.എം നടത്തിയ പിൻവാതിൽ നിയമനങ്ങൾക്കെതിരായ യുവജന രോഷം പ്രതിഫലിച്ചു. ജനകീയ വിഷയങ്ങളിൽ നിന്നൊളിച്ചോടിയ മുഖ്യമന്ത്രിക്കും സർക്കാരിനും മുഖമടച്ച് കിട്ടിയ പ്രഹരമാണ് ഈ തകർപ്പൻ വിജയം.