തിരുവനന്തപുരം: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ 68 രൂപയുടെ ജയ അരി കിലോ 30 രൂപ നിരക്കിൽ പ്രതീകാത്മകമായി വിതരണം ചെയ്തു.എൻ.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനോയ് ഷാനൂർ, അഖിലേന്ത്യാ സെക്രട്ടറി എം.വിജയ്, കൊല്ലം ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ് പ്രഭ, സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ, മഹിളാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ദീപ ആൽബർട്ട്, യുവജനവിഭാഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് രഞ്ജിത്ത് ലാൽ, നിഷാദ് അസീസ്, സംസ്ഥാന സെക്രട്ടറി നഹാസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ദിലീപ്, അമൽരാജ്, ഷോജൻ ഡേവിഡ്, മുട്ടട രാജേന്ദ്രൻ, കോവളം സുദർശനൻ ,അനിൽ ചേന്തി, ഷാജഹാൻ പൗഡക്കോണം,അജിത കുമാരി,ലേഖ, ഷക്കീന, ഡോ.അനുശ്രീ ,ഷിബു മാസ്റ്റർ, സൂസൻ,സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.