വർക്കല :ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും അരാഷ്ട്രീയതയ്ക്കും വർഗീയതയ്ക്കും മയക്കുമരുന്നിനെതിരെയും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ ജാഥയുടെ മൂന്നാം ദിവസത്തെ പര്യടനം വർക്കല എസ്.എൻ കോളേജ് മുന്നിൽ സി. പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജാഥക്യാപ്റ്റൻ ഗോകുൽ ഗോപിനാഥ് ,വൈസ് ക്യാപ്റ്റൻ ശില്പ ,ജാഥാ മാനേജർ ജോബിൻ ജോസ് എന്നിവർക്ക് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അബിൻ ഫാമി അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി ജിത്ത് സി.പി.എം നേതാക്കളായ എം.കെ.യൂസഫ്,വി. സത്യദേവൻ,ജോസ് ,ലെനിൻരാജ് ,സൂരജ് തുടങ്ങിയവർ പങ്കെടുത്തു.എസ്.എഫ്.ഐ ഏരിയ സെക്രട്ടേറിയറ്റ് അംഗം ഈസ നന്ദി പറഞ്ഞു.