വെള്ളറട:ധനുവച്ചപുരം വെള്ളറട റൂട്ടിലെ യാത്രാ ദുരിതത്തിൽ വലഞ്ഞ് വിദ്യാ‌ർത്ഥികൾ.സ്കൂൾ കോളേജ് സമയങ്ങളിൽ ആവശ്യമായ ബസില്ലാത്തതാണ് യാത്രാദുരിതത്തിന് കാരണമാകുന്നത്. വെള്ളറട,​നിലമാംമൂട്,​കാരക്കോണം,​കുന്നത്തുകാൽ എന്നീ​ പ്രദേശങ്ങളിലെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കാണ് ഈ ദുരവസ്ഥ. ധനുവച്ചപുരം വഴി പോകുന്ന ബസുകൾ സ്റ്റോപ്പുകളിൽ നിന്ന് മാറി നിറുത്തി ആളുകളെ കയറ്റുകയും വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നതും പതിവാണ്.ഇതുമൂലം പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും വൈകിയാണ് വീടുകളിലെത്തുന്നത്. കൂടുതൽ ബസ് സർവീസുകൾ നടത്തി വിദ്യാർത്ഥികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്. പ്രശ്നത്തിന് ഉടൻ പരിഹാരമായില്ലെങ്കിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി കുന്നത്തുകാൽ ഏരിയ പ്രസിഡന്റ് സജി വർണ്ണ പറഞ്ഞു.