മലയിൻകീഴ് : കേര കർഷകർക്ക് നാളികേര വികസന ബോർഡ് ഒരാഴ്ചത്തെ തെങ്ങ് കൃഷി പരിശീലനം നൽകും.18 വയസ് മുതൽ 45 വയസ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. ഒരാഴ്ചത്തെ ട്രെയ്നിംഗ് പൂർത്തിയാക്കുന്നവർക്ക് ഒരു തെങ്ങ് കയറ്റ യന്ത്രം സൗജന്യമായി ലഭിക്കുമെന്ന് കേര കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണൻനായർ അറിയിച്ചു.താല്പര്യമുള്ളവർ ആധാർ കാർഡിന്റെ പകർപ്പ്,മൊബൈൽ ഫോൺ നമ്പർ എന്നിവ നൽകിയാൽ പേര് രജിസ്റ്റർ ചെയ്യാമെന്ന് മലയിൻകീഴ് നാളികേര ഉല്പാദക ഫെഡറേഷൻ പ്രസിഡന്റ് കെ.ശശികുമാർ അറിയിച്ചു.ഫോൺ.9400682202.