
കോവളം: വിഴിഞ്ഞം കല്ലുവെട്ടാൻകുഴി രവീന്ദ്രവില്ലാസിൽ റിട്ട. പ്രൊഫ.എ.രവീന്ദ്രൻ (84) നിര്യാതനായി. ദീർഘനാൾ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ എസ്.നളിനി .മക്കൾ : അഡ്വ.എൻ.ആർ .ഹരികൃഷ്ണൻ, എൻ.ആർ.ഹേമചന്ദ്രൻ . മരുമക്കൾ : വി.എസ് മഞ്ജു (എസ്.എം.എ പബ്ളിക് സ്കൂൾ ,വിഴിഞ്ഞം ) ബി.വിജയകുമാരി (സ്റ്റാഫ് നഴ്സ് ഡബ്ളിയു.സി. ഹോസ്പിറ്റൽ ,തൈക്കാട്) .സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.