
തിരുവനന്തപുരം : സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ ഭാര്യ ഷേർജി ജോണിന്റെ മാതാവ് ജോൺസി വിക്ടർ കൊച്ചമ്മ (80) നിര്യാതയായി. മഹായിടവകയിലെ ആദ്യ മിഷണറി റവ.ജോൺ വിക്ടറുടെ ഭാര്യയാണ്. കാട്ടാക്കട ഇരിഞ്ചിൽ കുടുംബാംഗം.ഇന്ന് രാവിലെ 9മുതൽ പാളയം എൽ.എം.എസ് വളപ്പിലെ ബിഷപ്പ് ഹൗസിൽ നടക്കുന്ന മരണാനന്തര ശുശ്രൂഷകൾക്ക് സി.എസ്.ഐ കൊട്ടാരക്കര ഡയോസിസ് ബിഷപ്പ് ഡോ.ഉമ്മൻജോർജ് നേതൃത്വം നൽകും. അടക്ക ശുശ്രൂഷ ഉച്ചക്ക് 12ന് സി.എസ്.ഐ ഇരിഞ്ചിൽ സഭ കുടുംബ സെമിത്തേരിയിൽ. മറ്റുമക്കൾ: രഞ്ജിത്ത് ജോൺ,ഷീല ജോൺ, പ്രേംജിത്ത് ജോൺ.മറ്റ് മരുമക്കൾ :റോജ നീല, റവ.ക്രിസ്റ്റിൻ ദാസ് (സി.എസ്.ഐ ബാലരാമപുരം എരുത്താവൂർ ഇടവക വികാരി),റോഷ്ന.