
തിരുവനന്തപുരം:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിച്ചു വരുന്ന കേരള ക്യാരിബാഗ് മാനുഫാക്ചേഴ്സ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാന്തി.ടി.വി അദ്ധ്യക്ഷത വഹിച്ചു.കെ. സി.ബി.എം.എഫിന്റെ മെമ്പർഷിപ്പ് കാമ്പെയിൻ ജില്ലാതല ഉദ്ഘാടനം സംസ്ഥാന കൺവീനർ രമാകാന്തിന് നൽകി എം. എൽ. എ നിർവ്വഹിച്ചു.സമിതി ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ, സെക്രട്ടറി എം.ബാബുജാൻ,ട്രഷറർ,പി.എൻ.മധു എന്നിവർ സംസാരിച്ചു. അരുൺകുമാർ വട്ടിയൂർകാവ് സ്വാഗതവും ഷാഫി നെടുമങ്ങാട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഷാഫി നെടുമങ്ങാട് (പ്രസിഡന്റ്),അരുൺകുമാർ വട്ടിയൂർക്കാവ് (സെക്രട്ടറി),ശാന്തി.ടി.വി (ട്രഷറർ),മനു ജോസ്, ജബൂന ഖലീഫ (വൈസ് പ്രസിഡന്റുമാർ),രാജശ്രീ, ശ്യാം മോഹൻ (ജോയിന്റ് സെക്രട്ടറിമാർ),മിനി,അനൂപ്,മുജീബ്, മുസമ്മിൽ (എക്സിക്യൂട്ടീവ് അംഗങ്ങൾ).