satheesan

തിരുവനന്തപുരം: തുടർഭരണം ലഭിച്ചതോടെ അഹങ്കാരവും ധാർഷ്ഠ്യവും തലയ്ക്ക് പിടിച്ച സി.പി.എമ്മിനും എൽ.ഡി.എഫിനും ജനം നൽകിയ തിരിച്ചടിയാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. എല്ലാ കോട്ടകളും ഞങ്ങൾ പൊളിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയക്കൊടി പാറിക്കുമെന്ന് ഉറപ്പാണ്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്ജ്വല വിജയം നൽകിയ ജനാധിപത്യ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. തിരഞ്ഞെടുപ്പ് വിജയികളെയും വിജയത്തിനായി പ്രവർത്തിച്ച യു.ഡി.എഫ്, കോൺഗ്രസ് നേതാക്കളെയും കഠിനാധ്വാനം ചെയ്ത പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നും സതീശൻ പറഞ്ഞു.