
തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് എസ്.എച്ച്.ഒമാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. പാറശാല, മ്യൂസിയം എസ്.എച്ച്.ഒമാരെയാണ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെത്തുടർന്ന് സ്ഥലംമാറ്റിയത്. പാറശാല സ്വദേശി ഷാരോണിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീഴ്ച വന്നതിനെ തുടർന്ന് എസ്.എച്ച്.ഒ ഹേമന്ദ് കുമാറിനെ വിജിലൻസിലേക്ക് മാറ്റി, പകരം പേരൂർക്കട എസ്.എച്ച്.ഒ ആയ എൻ.ആസാദ് അബ്ദുൾ കലാമിനെ നിയമിച്ചു.
മ്യൂസിയം വളപ്പിൽ പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച കേസിന്റെ അന്വേഷണത്തിലുണ്ടായ വീഴ്ചയെ തുടർന്നാണ് എസ്.എച്ച്.ഒ ധർമ്മജിത്തിനെ കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. സംഭവത്തിൽ പ്രതിയെ പിടികൂടാൻ വൈകിയതിൽ പൊലീസിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. എന്നാൽ കേസുകളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത് കുമാർ സ്വീകരിച്ചത്. പിന്നാലെയാണ് സ്ഥലംമാറ്റം. കൊല്ലം കുണ്ടറ എസ്.എച്ച്.ഒ എസ്.മഞ്ജുലാൽ ആണ് പുതിയ എസ്.എച്ച്.ഒ. ഇവരടക്കം 53 എസ്.എച്ച്.ഒമാരെയും മാറ്റിനിയമിച്ചു.
മാറ്റി നിയമിക്കപ്പെട്ട എസ്.എച്ച്.ഒമാർ
തൻസീം അബ്ദുൾ സമദ് (ആറ്റിങ്ങൽ), പ്രതാപചന്ദ്രൻ.സി.സി (നെയ്യാറ്റിൻകര), കെ.ആർ.ബിജു (ശ്രീകാര്യം), ബി.രാജീവ് (ട്രാഫിക് സൗത്ത് എൻഫോഴ്സ്‌മെന്റ്, തിരുവനന്തപുരം), ടി.ആർ.കിരൺ (വിജിലൻസ്), ഡി.സുവർണകുമാർ (കോട്ടയം, പാമ്പാടി), കെ.ആർ.പ്രശാന്ത് കുമാർ (കോട്ടയം വെസ്റ്റ്), ആർ.പി.അനൂപ് കൃഷ്ണ (വെഞ്ഞാറമൂട്), സൈജുനാഥ് (പേരൂർക്കട), ഒ.എ.സുനിൽ (വലിയമല, തിരുവനന്തപുരം), ജി.സുനിൽ (ചടയമംഗലം), വി.ബിജു (കരുനാഗപ്പള്ളി), സി.ദേവരാജൻ (കോന്നി), ആർ.രതീഷ് (കുണ്ടറ), കെ.ആർ.മോഹൻദാസ് (പുത്തൻവേലിക്കര, എറണാകുളം), വി.ജയകുമാർ (കണ്ണനല്ലൂർ, കൊല്ലം), പി.വിനോദ് (കൊട്ടിയം), എം.സി.ജിംസ്റ്റെൽ (വിജിലിൻസ്), എം.ശശിധരൻ (ഹേമാംബിക നഗർ, പാലക്കാട്), എ.സി.വിപിൻ (ചെങ്ങന്നൂർ), ജോസ് മാത്യൂ (മാന്നാർ), ജി.സുരേഷ് കുമാർ (മാരാരിക്കുളം), ആർ.മനോജ് കുമാർ (ഏനാത്ത്, പത്തനംതിട്ട), സുജിത്ത്.പി.എസ് (കരമന, തിരുവനന്തപുരം), ബി.അനീഷ് (കുളത്തൂപ്പുഴ), എൻ.ഗിരീഷ് (കിളികൊല്ലൂർ, കൊല്ലം), എ.ഫിറോസ് (തോപ്പുംപടി, കൊച്ചി), ബോബിൻമാത്യൂ (മണ്ണാർക്കാട്), വി.കൃഷ്‌ണൻകുട്ടി (കൊഴിഞ്ഞാംപാറ, പാലക്കാട്), എം.ഷിലേഷ് കുമാർ (ചാലിശേരി, പാലക്കാട്), ബിനു തോമസ് (പേരാമ്പ്ര), എം.സജീവ് കുമാർ (സി.ബി.സി.യു III, കോഴിക്കോട്), പ്രസാദ് അബ്രഹാം വർഗീസ് (ബദിയടുക്ക), അശ്വജിത്ത്.എസ്.കരൺമയിൽ (കോട്ടയ്ക്കൽ), എം.കെ.ഷാജി (മതിലകം, തൃശൂർ), കെ.ആർ.രഞ്ജിത്ത് (മേലാറ്റൂർ, മലപ്പുറം), സി.എസ്.ഷാരോൺ (പോത്തുകൽ, മലപ്പുറം), കെ.ടി.ശ്രീനിവാസൻ (തിരൂരങ്ങാടി), സൈജു.കെ.പോൾ (ഇ.ഒ.ഡബ്ളിയു, എറണാകുളം), പി.പ്രമോദ് (വിദ്യാനഗർ, കാസർകോട്), ഇ.അനൂബ് കുമാർ (കുമ്പള), വി.ഉണ്ണികൃഷ്‌ണൻ (എസ്.എസ്.ബി, കാസർകോട്), പി.രാജേഷ് (ക്രൈംബ്രാഞ്ച്, കാസർകോട്), കെ.കൃഷ്ണൻ (രാജപുരം, കാസർകോട്), ടി.വി.ബിജു പ്രകാശ് (എസ്.എസ്.ബി, കണ്ണൂർ), ടി.സി.മുരുഗൻ (മറയൂർ, ഇടുക്കി), പി.ടി.ബിജോയ് (കോതമംഗലം), അനീഷ് ജോയ് (വിജിലൻസ്).