fgh

തിരുവനന്തപുരം: പ്രണയം മനോഹരമാണെന്നും പ്രണയത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനമാണെന്നും മന്ത്രി വീണാ ജോർജ്. ലഹരിക്കും പ്രണയപ്പകയ്ക്കും തടയിടാൻ കേരള വനിത കമ്മിഷൻ സംഘടിപ്പിക്കുന്ന 'കൗമാരം കരുത്താക്കു' എന്ന ബോധവത്കരണ കാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം പാളയം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രണയത്തിൽ തുറന്ന ആശയവിനിമയമാണ് ഉണ്ടാവേണ്ടത്. സർക്കാർ നടത്തുന്ന ലഹരിവിരുദ്ധ കാമ്പെയിൻ ജനങ്ങൾ ഏറ്റെടുത്തു.ലഹരി അടിമത്തമാണ്.അതിൽ അകപ്പെട്ടിട്ടുള്ളവരെ രഹസ്യമായി ആണെങ്കിലും പുറത്ത് കൊണ്ട് വരാൻ സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ.പി സതീദേവി അദ്ധ്യക്ഷയായിരുന്നു.