
പാലോട്: തിരുവനന്തപുരം ചെങ്കോട്ട റോഡിലെ ഇളവട്ടം ഭാഗത്തെ റോഡ് പണി അടിയന്തരമായി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നന്ദിയോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സണും കുറുപുഴ വാർഡ് മെമ്പറുമായ ബീനാ രാജു ഇളവട്ടം പള്ളി ജംഗ്ഷനിൽ 48 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. കോൺഗ്രസ് കല്ലറ ബ്ലോക്ക് പ്രസിഡന്റ് പവിത്രകുമാർ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. കുറുപുഴ മണ്ഡലം പ്രസിഡന്റ് സാജു അദ്ധ്യക്ഷത വഹിച്ചു.നിരാഹാര പന്തൽ അടൂർ പ്രകാശ് എം.പി സന്ദർശിച്ചു. പി.സനൽകുമാർ,ദീപാ മുരളി,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ രാജൻ,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപ്രസാദ്,പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി,ആലുംകഴി ചന്ദ്രമോഹനൻ,ബി.സുശീലൻ,അഡ്വ.അനിൽകുമാർ,യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് സാമുവൽ,പൊട്ടൻചിറ ശ്രീകുമാർ,ആർ.സി രാജേഷ്,കെ.രാജീവൻ,അലോഷ്യസ്,ഭുവനചന്ദ്രൻ കാണി,ഫസലുദീൻ തുടങ്ങിയവർ സംസാരിച്ചു.