photo

പാലോട്: പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സ്കൂൾതല ജനകീയ ചർച്ച വേറിട്ടതാക്കി പാലോട് പേരക്കുഴി സർക്കാർ എൽ.പി.എസ്.വിദ്യാലയത്തിൽ നടന്ന ചർച്ചയ്ക്ക് അപ്പുറം സമൂഹത്തിലേക്ക് ഇറങ്ങി തൊഴിലുറപ്പ് കേന്ദ്രങ്ങളിൽ ഉൾപ്പെടെ വിവിധ ജനവിഭാഗങ്ങളുമായി സംബന്ധിച്ച് അവരിൽ നിന്ന് വിവരങ്ങൾ എഴുതി വാങ്ങുകയായിരുന്നു.ഓൺലൈൻ സംവിധാനങ്ങൾ പരമാവധി കുറച്ച് വായനയിലേക്ക് കുട്ടികളെ നയിക്കാൻ പര്യാപ്തമായ രീതിയിൽ പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തണമെന്നും പ്രകൃതി സംരക്ഷണത്തിനും തൊഴിൽ പഠനത്തിനുമുതകുന്നതാകണം പുതിയ പാഠ്യപദ്ധതിയെന്ന് തൊഴിലുറപ്പ് തൊഴിലാളികൾ നിർദ്ദേശിച്ചു.പി.ടി.എ പ്രസിഡന്റ് വി.എൽ രാജീവിന്റെ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വി.രാജ്കുമാർ ഉദ്ഘാടനം ചെയ്തു.റിട്ട.അദ്ധ്യാപകൻ ജി.മണികണ്ഠൻ നായർ,പ്രഥമ അദ്ധ്യാപിക വിജയലക്ഷ്മി അമ്മ,സി.ആർ.സി കോ-ഓർഡിനേറ്റർ സിജ,സീനിയർ അസിസ്റ്റന്റ് കെ.ലേഖ,സ്റ്റാഫ് സെക്രട്ടറി സബീഹ ബീവി,അദ്ധ്യാപകരായ ശ്രീവിദ്യ,രജിത.പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.