kerala-government-vehichl

തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും വിവിധ ഓഫീസുകൾക്കും പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ഒരു വർഷത്തേക്ക് കൂടി വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.

വാഹനങ്ങൾ വാങ്ങുന്നതിന് കൊവിഡ് കാലത്ത് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. അതിന്റെ കാലാവധി നവംബറിൽ അവസാനിച്ചു. പുതിയ ഫർണിച്ചർ വാങ്ങുന്നതിനും ഓഫീസ് കെട്ടിടങ്ങൾ പെയിന്റടിക്കുന്നതിനും മുറികൾ മോടി കൂട്ടുന്നതിനും വിലക്കുണ്ട്. ചെലവ് കുറയ്ക്കാനുള്ള കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണിതെന്ന് ധനകാര്യ

വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

അതേസമയം, വിലക്ക് നിലനിൽക്കെ തന്നെ മന്ത്രിമാരും മുഖ്യമന്ത്രിയും പുതിയ വാഹനങ്ങൾ വാങ്ങിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളാണ് വിലക്കിൽ ബുദ്ധിമുട്ടുന്നത്.