parssala-block-panchayath

പാറശാല:പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കപ്പാസിറ്റി ബിൽഡിംഗ് പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്‌തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിതകുമാരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത മുഖ്യാതിഥിയായി പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോജി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ പാർവ്വതി സ്വാഗതവും ബി.ഡി.ഒ സോളമൻ നന്ദിയും പറഞ്ഞു.