bright

കഴക്കൂട്ടം: സി.ബി.എസ്.ഇ ഭാരത് സഹോദയ നടത്തുന്ന ജില്ലാതല സ്‌കൂൾ കലോത്സവം ' യുവതരംഗ് 2022 ' കണിയാപുരം ബ്രൈറ്റ് സീനിയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെ‌യ്‌തു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായി 10000ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത കലാമേളയിൽ 110 മത്സരങ്ങൾ അരങ്ങേറി. മൂന്നുദിനം നീണ്ടുനിന്ന കലോത്സവത്തിൽ കണിയാപുരം ബ്രൈറ്റ് സീനിയർ സെക്കൻഡറി സ്‌കൂൾ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. എ.ആർ.ആർ. പബ്ലിക് സ്‌കൂൾ ഫസ്റ്റ് റണ്ണറപ്പായി. കാറ്റഗറി ഒന്നിൽ വെഞ്ഞാറമൂട് എം.എ.എം പബ്ലിക് സ്‌കൂളും കാറ്റഗറി രണ്ടിൽ ബ്രൈറ്റ് സീനിയർ സെക്കൻഡറി സ്‌കൂളും കാറ്റഗറി മൂന്നിലും നാലിലും എ.ആർ.ആർ പബ്ലിക് സ്‌കൂളും ഓവറാൾ കിരീടം നേടി.

മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, സ്‌കൂൾ ചെയർമാൻ ഡോ. ഷമീർ എൻ.എം, സി.ബി.എസ്.ഇ സിറ്റി കോ ഓർഡിനേറ്ററും ബ്രൈറ്റ് സ്‌കൂൾ പ്രിൻസിപ്പലുമായ ഡോ. ഷൈനി മാത്യു, സഹോദയ പ്രസിഡന്റ് ഷിബു. എസ്, സെക്രട്ടറി ഡോ. അബ്ദുൾ സലാം, ട്രഷറർ ബിജു എസ്. പിള്ള, പാട്രൺ ഡോ. ജയന്തി എന്നിവർ പങ്കെടുത്തു.