ramesh-chennitthala

പാറശാല:പെൺ സുഹൃത്ത്‌ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഷാരോൺ രാജിന്റെ വീട് രമേശ്‌ ചെന്നിത്തല സന്ദർശിച്ച്‌ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.ഷാരോൺരാജിന്റെ കുടുംബാംഗങ്ങളുമായി അദ്ദേഹം ദീർഘനേരം സംസാരിച്ചു.കേസ് തമിഴ് നാട്ടിലേക്കു മാറ്റുന്നത് സംബന്ധിച്ച് ഷാരോൺ രാജിന്റെ പിതാവ് ജയരാജ്‌ ആശങ്ക അറിയിച്ചതിനെ തുടർന്ന് കേസിന്റെ പുരോഗതിയെക്കുറിച്ചും പിതാവ് ജയരാജിന്റെ ആശങ്കയെക്കുറിച്ചും രമേശ് ചെന്നിത്തല സംസ്‌ഥാന ഡി.ജി.പി യുമായി സംസാരിച്ചു.മുൻ എം.എൽ.എ എ.ടി.ജോർജ്, മുൻഡി.സി.സി പ്രസിഡന്റ്‌ കരകുളം കൃഷ്ണപിള്ള,ഡി.സി.സി ട്രഷറർ അഭിലാഷ്,പാറശാല ബ്ലോക്ക്‌ പ്രസിഡന്റ്‌ കൊല്ലിയോട് സത്യനേശൻ,മണ്ഡലം പ്രസിഡന്റ്‌ പവതിയാൻവിള സുരേന്ദ്രൻ,പഞ്ചായത്ത്‌ മെമ്പർ വിനയനാഥൻ,വാർഡ് കോൺഗ്രസ് കമ്മിറ്റി നേതാകളായ മണികണ്ഠൻ,സുമേഷ്, സുരേഷ്‌കുമാർ,ശശികുമാർ എന്നിവരും അദ്ദേഹത്തോടൊപ്പം സ്ഥലത്തെത്തിയിരുന്നു.