
പാറശാല: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേരളത്തിലെ ജനങ്ങളുടെ സമ്പത്ത് ഘടനയെ നിയന്ത്രിക്കുന്ന ഘടകമായി മാറിയതായി രമേശ് ചെന്നിത്തല പറഞ്ഞു. ചെങ്കൽ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് എം.ആർ.സൈമൺ അദ്ധ്യക്ഷത വഹിച്ച.എം.വിൻസെന്റ് എം.എൽ.എ,കരകുളം കൃഷ്ണപിള്ള, എസ്.കെ.അശോക് കുമാർ, അഡ്വ.സി.ആർ.പ്രാണകുമാർ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ, വൈസ് പ്രസിഡന്റ് അജിത് കുമാർ, വട്ടവിള വിജയൻ, ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ, മണ്ഡലം പ്രസിഡന്റ് രജ്ഞിത്ത് റാവു,എസ്.ഗോപാലകൃഷ്ണൻ നായർ, എസ്.ഉഷകുമാരി,ബാങ്ക് ഭരണ സമിതി അംഗങ്ങളായ നിർമ്മലകുമാരി,രാധീഷ് കുമാർ,വിജയൻ,സെക്രട്ടറി എന്നിവർ സംസാരിച്ചു.