പൂവാർ:കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന അഡ്വ.സുരേന്ദ്രന്റെ ചരമവാർഷിക ദിനത്തിൽ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി അനുസ്മരണയോഗം സംഘടിപ്പിച്ചു.താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു,ജനറൽ സെക്രട്ടറി മംഗലത്ത്കോണം മോഹൻ,ട്രഷറർ ഉച്ചക്കട ശശികുമാർ,തിരുപുറം ബാബു ചന്ദ്രനാഥ്,സാബു നെയ്യാറ്റിൻകര,ജോൺ,ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.