പൂവാർ: തിരുപുറം നിവാസികളുടെ ചിരകാല സ്വപ്നമായ പഴയകട ജംഗ്ഷനിലെ പൊതുടോയ്‌ലെറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന ആൽബിൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രിയ പി.ആറി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വസന്ത,മെമ്പർമാരായ എസ്.ലിജു, ഗോപാലകൃഷ്ണൻ, എൽ.ക്രിസ്തുദാസ്,ഗിരിജ, അനിൽകുമാർ,അസിസ്റ്റന്റ് എൻജിനീയർ ആശ,ഓവർസിയർ ശാലിനി,സൗമ്യ,കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുുത്തു.