
ഉദിയൻകുളങ്ങര: ഗിനിയൻ നാവികസേനയുടെ തടവിൽ നിന്നും മോചിതനായി നാട്ടിലേക്ക് തിരിച്ച പാറശാല സെന്റ് പീറ്റേഴ്സ് നഗർ ആർ.ജി.ഭവനിൽ വൈശാഖിനെ(31) അമ്മ ഗീത നിറകണ്ണുകളോടെ കാത്തിരിക്കുന്നു. ഇന്നലെ പുലർച്ചെ ചെന്നൈയിൽ എത്തിയ സംഘം നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം തകരാറിലായതിനെത്തുടർന്ന് ഇന്നലെ വൈകിട്ട് 5നാണ് യാത്ര പുനഃരാരംഭിച്ചത്.ഇന്ന് പുലർച്ചെ വീട്ടിലെത്തും. മകന്റെ മോചനം വേഗത്തിലാക്കിയവർക്ക് നന്ദി പറയുന്നതായി ഗീത കേരള കൗമുദിയോട് പറഞ്ഞു.ആറ് മാസത്തിനു മുൻപാണ് വൈശാഖ് ടാറ്റാ എൻട്രി എന്ന കമ്പനിയിൽ ജോലിക്ക് കയറിയത്.തടവിലാക്കപ്പെട്ടവിവരം വൈശാഖ് വിളിച്ച് അറിയിച്ചതോടെ ഗീത പാറശാല എം.എൽ.എ സി.കെ. ഹരീന്ദ്രനൊപ്പം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു.