
തിരുവനന്തപുരം: നവംബറിൽ നടക്കുന്ന ഐ.ടി.ഐ സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി 13വരെ നീട്ടി.വിദ്യാർത്ഥികൾക്ക് അവരവരുടെ ഐ.ടി.ഐകളിൽ നേരിട്ട് ഹാജരായി ഫീസ് അടക്കാവുന്നതാണ്.വ്യവസായിക പരിശീലനം വകുപ്പിന് കീഴിലുള്ള ഐ.ടി.ഐകളിൽ 2014 മുതൽ 2017വരെ സെമസ്റ്റർ സമ്പ്രദായത്തിലും 2018 മുതലുള്ള വാർഷിക സമ്പ്രദായത്തിലും പ്രവേശനം നേടി ഇനിയും പരീക്ഷ എഴുതി വിജയിക്കാനുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.