
തിരുവനന്തപുരം : എസ്.ബി.ഐയിൽ ജോലിക്കായി പണം വാങ്ങി ശുപാർശ കത്ത് നൽകുന്ന വ്യാജ സംഘങ്ങളുടെ വിവരം ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തൊഴിൽ അന്വേഷകർ വഞ്ചിതരാകരുതെന്നും എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ അറിയിച്ചു. എസ്.ബി.ഐയിലെ ഒഴിവുകൾ മാദ്ധ്യമങ്ങളിലൂടെയും വെബ്സൈറ്റിലൂടെയും പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.