തിരുവനന്തപുരം: സേനാധിപൻ എഡ്യൂക്കേഷൻ ഫൗണ്ടേഷന്റെയും സ്നേഹാർദ്രം ചാരിറ്റി സംഘടനയുടെയും ആഭിമുഖ്യത്തിൽ ഉള്ളൂർ സേനാധിപൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൗജന്യ ഉദര പരിശോധനാ ക്യാമ്പ് നടക്കും. താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ദനായ ‌ഡോ. ബൈജു സേനാധിപന്റെ നേതൃത്വത്തിൽ 20ന് രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് ഒന്ന് വരെയാണ് ക്യാമ്പ്. രജിസ്ട്രേഷന് ഫോൺ: 9526550035.