തിരുവനന്തപുരം : ലഹരിമുക്ത കേരളം എന്റെ കേരളം എന്ന മുദ്രാവാക്യവുമായി സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണ പരിപാടി അഖിലേന്ത്യാ പ്രസിഡന്റ് തമ്പാൻ തോമസ് ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു മുഖ്യപ്രഭാഷണം നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, സെക്രട്ടറി ജിജാ ജെയിംസ്, ജില്ലാ പ്രസിഡന്റ് കെ.എസ്. സജിത്, പ്രൊഫ. വർഗീസ്, എം.വി. ദേവരാജൻ, രാജു കുര്യൻ എന്നിവർ പ്രസംഗിച്ചു.