തിരുവനന്തപുരം : ജർമനിയിൽ ബർലിനിലെ ചാരിറ്റി ഹോസ്പിറ്റലിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് തൊണ്ടയിൽ ലേസർ ശസ്ത്രക്രിയ നടത്തി. ഒരാഴ്ചത്തെ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉമ്മൻ ചാണ്ടിയോടൊപ്പം മക്കളായ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരുണ്ട്. ദുബായിലുള്ള മകൾ അച്ചു ഉമ്മൻ ഉടനെ ബർലിനിലെത്തും.