ചിറയിൻകീഴ്: കഠിനംകുളം സർവീസ് സഹകരണ സംഘത്തിന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സംഘത്തിലെ നിക്ഷേപകരുടെയും അംഗങ്ങളുടെയും മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകുന്നു. അർഹരായവർ സർട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം 22ന് മുമ്പ് ചിറ്റാറ്റുമുക്ക് ഹെഡ്ഓഫീസിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9495485166.