
കിളിമാനൂർ: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജനകീയ പങ്കാളിത്ത നെൽകൃഷിയുടെ ഭാഗമായി താമരശ്ശേരി കൊക്കോട് എലായിൽ ഞാറ് നടീൽ ഉദ്ഘാടനം നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിതയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബേബി സുധ സ്വാഗതം പറഞ്ഞു. വിത്തു മുതൽ വിളവെടുപ്പ് വരെ ശാസ്ത്രീയമായ രീതിയിൽ നെൽ കൃഷി ചെയ്ത് ഉല്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെയും കൃഷിഭവൻ ഉദ്യോഗസ്ഥരുടെയും മാർഗ്ഗനിർദ്ദേശത്തോടുകൂടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ജനകീയ പങ്കാളിത്ത നെൽകൃഷി. . നഗരൂർ പഞ്ചായത്തിൽ നന്ദായിവനം തേക്കിൻകാഡ് പാടശേഖരത്തിലെ 5 ഹെക്ടറും കൊക്കോട് പാടശേഖരത്തിലെ 5 ഹെക്ടറുമാണ് ഈ മാതൃകാ കൃഷിത്തോട്ടത്തിനായി തിരഞ്ഞെടുത്തത്. ചടങ്ങിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത, ജില്ലാ പഞ്ചായത്ത് അംഗം ഗിരി കൃഷ്ണൻ, കേരള കാർഷിക സർവകലാശാല ശാസ്ത്രജ്ഞ ബീന, അമീന കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് ഫിറോശ്, കൃഷി ഓഫീസർ ശ്രീമതി റോഷന, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ വിജയലക്ഷ്മി, അനിൽകുമാർ, ആനശ്വരി, വാർഡ് മെമ്പർമാരായ രഘു, ലാലി, അർച്ചന, അനോബ്, ശ്രീലത, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശംസകൾ പറഞ്ഞു.