വെഞ്ഞാറമൂട്:ചാരായവും കോടയുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിലായി.വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുല്ലമ്പാറ വില്ലേജിൽ മുത്തിപ്പാറ ദേശത്ത് ഏറത്ത് വയൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അഞ്ച് ലിറ്റർ ചാരായവും,ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ 30 ലിറ്റർ കോടയുമായി രണ്ടുപേർ പിടിയിലായത്.
ഏറത്തുവയൽ ആറ്റുകട്ടയ്ക്കാൽ പുത്തൻവീട്ടിൽ രാജനെന്ന് വിളിക്കുന്ന രാജേന്ദ്രൻ നായരെയും,ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ 30 ലിറ്റർ കോട സൂക്ഷിച്ചതിന് ഏറത്തുവയൽ ലാൽ മന്ദിരത്തിൽ രവീന്ദ്രൻ പിള്ളയെയും അറസ്റ്റ് ചെയ്തു. പ്രദേശങ്ങളിൽ ചാരായവാറ്റും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സതീഷ് കുമാർ,സുരേഷ് ബാബു സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ,ഹാഷിം,ലിബിൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ ദീപ്തി എന്നിവർ പങ്കെടുത്തു.